ആദ്ധ്യാത്മിക പഠന ക്ലാസ്

Wednesday 28 May 2025 12:12 AM IST

കാഞ്ഞീറ്റുകര : 1666ാം നമ്പർ എൻ എസ് എസ് കരയോഗത്തിൽ ആദ്ധ്യാത്മിക പഠന ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി. തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി അദ്ധ്യക്ഷനായിരുന്നു. രഞ്ജിത് പാണ്ടനാട് കുട്ടികൾക്ക് ആധ്യാത്മിക പഠന ക്ലാസ്സ് എടുത്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ.ശ്രീകുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ആശാ പണിക്കർ കുട്ടികൾക്ക് സംഗീതപഠന ക്ലാസ് എടുത്തു. കരയോഗം വൈസ് പ്രസിഡന്റ് ഹരിദാസൻ പിള്ള, സെക്രട്ടറി കെ.സനൽകുമാർ, ജോ.സെക്രട്ടറി ഗീതാകുമാർ, ട്രഷറാർ പ്രസന്നകുമാർ അനുപമ, യൂണിയൻ പ്രതിനിധികളായ രാധാകൃഷ്ണൻ നായർ അനന്തപുരം, എം.ആർ.അജയകുമാർ, പി.ആർ.കൃഷ്ണൻകുട്ടി നായർ, വനിതാസമാജം പ്രസിഡന്റ് വത്സല ചന്ദ്രൻ, പി.വി.തങ്കമണിയമ്മ, അംബിക.കെ.വി എന്നിവർ പ്രസംഗിച്ചു.