ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാത അടച്ചു

Wednesday 28 May 2025 12:12 AM IST
തിരുമൂലപുരം - കറ്റോട് റോഡിലെ ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാത

തിരുവല്ല : മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിരുമൂലപുരം - കറ്റോട് റോഡിലെ ഇരുവെള്ളിപ്ര അടിപ്പാത റെയിൽവേ അടച്ചു. അടിപ്പാതയിൽ മൂന്നടിയോളം ജനനിരപ്പ് ഉയർന്നിട്ടുണ്ട്. എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ രാപകൽ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് പോകുന്നത്. അടിപ്പാത അടച്ചതോടെ വലിയ വാഹനങ്ങൾ മറ്റുവഴികളിലൂടെ പോകണം. എന്നാൽ നടപ്പാതയിൽ വെള്ളം കയറാത്തതിനാൽ ഇരുചക്ര വാഹനയാത്രക്കാർക്ക് ഇതുവഴി പോകാനാകും.