ബി.ബി.എ പ്രവേശനം

Wednesday 28 May 2025 12:14 AM IST

അടൂർ : കേരള ഗവൺമെന്റ് സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മണക്കാല അടൂർ എൻജിനിയറിംഗ് കോളജിൽ നാലു വർഷ ബി ബി എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ്ടു ഏതു വിഷയത്തിൽ ആയാലും 45% മാർക്ക് നേടി വിജയിച്ചിരിക്കണം. SC/ST/OEC വിഭാഗത്തിന് മാർക്കിൽ 5% ഇളവുണ്ട്. രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് കോളജ് വെബ്സൈറ്റായ www.cea.ac.in ൽ ലഭ്യമാണ് അവസാന തീയതി ജൂൺ 5. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446527757, 9447484345 , 9447356177.