അനുസ്മരണ സദസ്

Wednesday 28 May 2025 12:22 AM IST

കോന്നി : ജവഹർലാൽ നെഹ്റുവിന്റെ 61 -ാമത് ചരമവാർഷികദിനത്തിൽ കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സദസ് കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷതവഹിച്ചു. ഡി സി സി സെക്രട്ടറി ചിറ്റൂർ ശങ്കർ, ദീനാമ്മ റോയി, എസ്.സന്തോഷ് കുമാർ, ആർ.ദേവകുമാർ, റോജി എബ്രഹാം, മോഹനൻ മുല്ലപ്പറമ്പിൽ, ഐവാൻ വകയാർ, പി.എച്ച്.ഫൈസൽ, ജോയി തോമസ്, രാജീവ് മള്ളൂർ, സി.കെ.ലാലു, സലാം കോന്നി, നിഷ അനീഷ്, അജി കോന്നി എന്നിവർ പ്രസംഗിച്ചു.