കവിയരങ്ങ്
Wednesday 28 May 2025 12:23 AM IST
ചെങ്ങന്നൂർ : അമ്പതാം വാർഷികം ആഘോഷിക്കുന്ന നൂറനാട് കവിത ലൈബ്രറിയിൽ കവിക്കൂട്ടായ്മയായ കാവ്യനിർഝരിയുടെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചു. കവിയും അദ്ധ്യാപകനുമായ ഡോ.സുരേഷ് നൂറനാട് ഉദ്ഘാടനം ചെയ്തു.
സുമ രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു. അനൂപ് വള്ളിക്കോടൻ, മിനി കോട്ടൂരേത്ത്, ഹാഷിം.പി.എ, ടി.ആർ.വിജയകുമാർ, മോനിക്കുട്ടൻ കോന്നി, കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ശ്യാം ഏനാത്ത്, സന്തോഷ് പന്തളീയൻ, വിജു കടമ്മനിട്ട, മനു തുമ്പമൺ, ഉള്ളന്നൂർ ഗിരീഷ്, ജ്യോതി വർമ്മ, സിന്ധു പി.ആനന്ദ്, സുജിത്ത് ശാസ്താംകുളങ്ങര എന്നിവർ കവിതകൾ അവതരിപ്പിച്ചു.