ഒന്നു മുതൽ ഒമ്പതു വരെ പ്രവേശനത്തിന് ടി.സി വേണ്ട

Wednesday 28 May 2025 12:39 AM IST

തിരുവനന്തപുരം: കഴിഞ്ഞ അദ്ധ്യയനവർഷം അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുള്ള സ്‌കൂളുകളിൽ പ്രവേശനത്തിന് ടി.സി നിർബന്ധമല്ല. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ് അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. ഒമ്പത്, പത്ത് ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിൽ പ്രവേശനം നൽകും. ഈ ക്ലാസിൽ തുടർന്നു പഠിക്കാനുള്ള ശേഷി കുട്ടി ആർജ്ജിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനാണ് പ്രത്യേക പരീക്ഷ നടത്തുക. എല്ലാ വിഷയങ്ങൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന ചോദ്യ പേപ്പറിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഓഫീസറുടെ മേൽ നോട്ടത്തിലാകും പരീക്ഷ.