മർദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യം തേടി
Wednesday 28 May 2025 1:47 AM IST
കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്ന് മുൻ മാനേജർ വിപിൻ കുമാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ നടൻ മുൻകൂർ ജാമ്യത്തിനായി എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. ഇൻഫോപാർക്ക് പൊലീസ് ഇന്നലെ രാവിലെ സംഭവം നടന്ന ഫ്ളാറ്റിലെത്തി സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഉന്തും തള്ളും മറ്റുമാണ് ദൃശ്യത്തിലുള്ളതെന്നാണ് വിവരം. സാക്ഷിമൊഴികളും ഇത് സാധൂകരിക്കുന്നതാണ്. മറ്റൊരു നടന്റെ സിനിമയ്‌ക്ക് റിവ്യൂ എഴുതിയതിനെ തുടർന്നുള്ള വിരോധത്താൽ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്നാണ് വിപിന്റെ പരാതി.