കുസാറ്റ് ചെസ് : അഹസ് ചാമ്പ്യൻ

Wednesday 28 May 2025 12:19 AM IST

കളമശ്ശേരി : കുസാറ്റ് ചെസ് ടൂർണമെന്റിൽ തൃശൂരിന്റെ അഹസ്.ഇ.യു. ചാമ്പ്യനായി. എട്ട് റൗണ്ടിൽ നിന്ന് ഏഴര പോയിന്റ് കരസ്ഥമാക്കിയാണ് പതിനാലുകാരനായ അഹസ് ഈ നേട്ടം കൊയ്തത്. ആലപ്പുഴയുടെ യുവതാരം സഫൽ ഫാസിലാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരത്തിന്റെ പത്മേഷ് എം.കെ മൂന്നാം സ്ഥാനം നേടി.