ഒന്നാം റൗണ്ടിൽ മെദ്‌വദേവ് വീണു

Wednesday 28 May 2025 12:24 AM IST

റൊളാണ്ട് ഗാരോസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പർ താരം ഡാനിൽ മെദ്‌വദേവിന് തോൽവി.മൂന്ന് മണിക്കൂർ 53 മിനിട്ട് നീണ്ട പൊരിഞ്ഞ പോരാട്ടത്തിൽ ബ്രിട്ടീഷ് താരം കാമറൂൺ നോറിയാണ് മെദ്‌വദേവിനെ മടക്കി അയച്ചത്. അഞ്ച് സെറ്റുനീണ്ട പോരാട്ടത്തിൽ 7-5, 6-3,4-6,1-6,7-5 എന്ന സ്കോറിനായിരുന്നു നോറിയുടെ ജയം.

മറ്റൊരു പുരുഷ സിംഗിൾസ് ആദ്യ റൗണ്ട് പോരാട്ടത്തിൽ മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവ് അമേരിക്കയുടെ ലേണർ ടിയെനെ 6-3,6-4,6-4ന് തോൽപ്പിച്ചു. വനിതാ സിംഗിൾസിൽ മിറ ആൻഡ്രിയേവ,സോഫിയ കെനിൻ,ഒൻസ് ജബേയുർ, കോക്കോ ഗൗഫ് എന്നിവർ ആദ്യ റൗണ്ടിൽ വിജയം നേടി.