കൊച്ചിയിൽ പരീക്ഷയെഴുതാൻ പോയ 13കാരനെ കാണാതായി,​ നാടാകെ അന്വേഷണം

Wednesday 28 May 2025 1:00 AM IST

കൊച്ചി: പരീക്ഷയെഴുതാൻ പോയ 13കാരനെ കാണാതായെന്ന് കടവന്ത്ര സ്വദേശിയായ പിതാവ് നൽകിയ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ ഇടപ്പള്ളിയിലെ പബ്ലിക് സ്‌കൂളിൽ എട്ടാം ക്ലാസ് സേവ് പരീക്ഷയെഴുതാൻ പോയ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്.

രാവിലെ പിതാവാണ് സ്‌കൂട്ടറിൽ സ്‌കൂളിൽ വിട്ടത്. തിരിച്ച് എത്താതിരുന്നതിനെ തുടർന്ന് സ്‌കൂളിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ രാവിലെ 9.25ന് സ്‌കൂളിൽ നിന്ന് പോയതായി കണ്ടെത്തി. ഇടപ്പള്ളിയിലെ മാളിലെ സി.സി ടിവിയിലും വിദ്യാർത്ഥിയുടെ ദൃശ്യമുണ്ട്. രാത്രിയും തെരച്ചിൽ നടത്തി. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: 9633020444.