പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ( uc മസ്റ്റ് )

Wednesday 28 May 2025 1:26 AM IST
പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അറുപത്തിയൊന്നാം ചരമ വാർഷികാചരണം കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അറുപത്തിയൊന്നാം ചരമ വാർഷിക ദിനം പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പരവൂർ ജംഗ്ഷനിൽ നടത്തി. കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ സുധീർ ചെല്ലപ്പൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ ഹക്കിം, കൗൺസിലർ വിമലാംബിക, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മഹേഷ്, ശ്രീകുമാർ, ടി.ജി.പ്രതാപൻ, പ്രദീപൻ, മണ്ഡലം ഭാരവാഹികളായ ശരത്ചന്ദ്രൻ പിള്ള, മനോജ് ലാൽ, ദിലീപ്, ദീപു കാളിദാസ്, ലത്തീഫ്, രാധാകൃഷ്ണൻ, അപ്പുരാജ്, എന്നിവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.