കരാട്ടെ ക്ളബ്ബ് വാർഷികം, ബ്ളാക്ക് ബെൽറ്റ് ഗ്രേഡിംഗ്
Wednesday 28 May 2025 1:43 AM IST
കൊട്ടാരക്കര: കൊട്ടാരക്കര കരാട്ടെ ക്ളബ്ബിന്റെ 32-ാം വാർഷികവും ബ്ളാക് ബെൽറ്റ് ഗ്രേഡിംഗും ഇന്ന നടക്കും. വൈകിട്ട് 5ന് പുലമൺ ഐ.ഐ.സി കോമ്പൗണ്ടിലെ കസ്തൂർബ ഹാളിൽ നടക്കുന്ന യോഗം നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര സി.ഐ എസ്. ജയകൃഷ്ണൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ വി.പി.പ്രശാന്ത് പ്രതിഭകളെ അനുമോദിക്കും. കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്. രഘുകുമാർ മുഖ്യാതിഥിയാകും. വൈസ് പ്രസിഡന്റ് സുരാജ് ബ്ളാക്ക് ബെൽറ്റ് ഗ്രേഡിംഗ് നടത്തും. കോട്ടാത്തല ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. റീജിയണൽ ചീഫ് ഇൻസ്ട്രക്ടർ സി.ശേഖർ, ഇൻസ്ട്രക്ടർ ശ്രീകല ശേഖർ, സീന മുസ്തഫ, അനുരാജ് മാറനാട് എന്നിവർ സംസാരിക്കും.