ലോജിസ്റ്റിക്സ് കോഴ്സിലേക്ക് അപേക്ഷിക്കാം
Wednesday 28 May 2025 1:44 AM IST
കൊല്ലം: കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.എസ്.ഡി.സിയുടെ അംഗീകാരത്തോടെ കൊല്ലം രണ്ടാംകുറ്റിയിലുള്ള ടി.കെ.എം ഐ.സി.ടി.പിയിൽ ജൂണിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു വർഷത്തെ സ്റ്റൈപ്പെന്റോടെ ഇന്റേൺഷിപ്പും തൊഴിലവസരവും നൽകും. അപേക്ഷാഫോം നേരിട്ടു വാങ്ങി പൂരിപ്പിച്ച് നൽകണം. ഫോൺ: 8989826060.