ബാർ അസോ.ഫുട്ബാൾ ടൂർണമെന്റ്: എറണാകുളം ചാമ്പ്യന്മാർ
കൊട്ടാരക്കര : കൊട്ടാരക്കര ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഇന്റർ ബാർ അസോസിയേഷൻ ഫുട്ബാൾ ടൂർണമെന്റിൽ എറണാകുളം ബാർ അസോസിയേഷൻ ചാമ്പ്യന്മാരായി. ഫൈനലിൽ കൊട്ടാരക്കര ബാർ അസോസിയേഷനെയാണ് എറണാകുളം തോൽപ്പിച്ചത്. ലൂസേഴ്സ് ഫൈനലിൽ ചേർത്തലയെ കൊല്ലം തോൽപ്പിച്ചു. പാലക്കാട് ബാർ അസോസിയേഷനാണ് മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ടത്. എറണാകുളത്തെ ആൽവിൻ മികച്ച കളിക്കാരനുമായി. കൊട്ടാരക്കരയുടെ ആഷിക്കാണ് മികച്ച ഗോൾ കീപ്പർ. എറണാകുളത്തിന്റെ ഷഫീഖ് മികച്ച ഡിഫൻഡറും കൊട്ടാരക്കരയുടെ അജിരാജ് മികച്ച മിഡ് ഫീൽഡറുമായി തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ജി.ഗിരീഷ് ഉദ്ഘാടനം ചെയ്തു. സമ്മാനവിതരണവും നിർവഹിച്ചു. ഫാമിലി കോടതി ജഡ്ജ് ഹരി.ആർ.ചന്ദ്രൻ മുഖ്യാതിഥിയായി. ബാർ അസോ. പ്രസിഡന്റ് എൻ.ഉഷസ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി തോമസ് വർഗീസ്, ബിജു എബ്രഹാം, രൺജി മത്തായി, ആർ.ആർ.രാജീവ് കുമാർ, സുരേഷ് കുമാർ നായർ, എം.എസ്.സൈഫു, പി.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.