വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടാം കുറ്റപത്രം സമർപ്പിച്ചു

Wednesday 28 May 2025 3:11 AM IST

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ അഫാന്റെ പിതൃ സഹോദരൻ അബ്ദുൽ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്ന കേസിലാണ് അന്വഷണ ഉദ്യോഗസ്ഥനായ കിളിമാനൂർ എസ്.എച്ച്.ഒ ജയൻ നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

580 പേജും, 140 സാക്ഷി മൊഴികളുമുള്ളതാണ് കുറ്റപത്രം. അഫാന്റെ പിതൃമാതാവ് സൽമാബീവിയെ കൊന്ന കേസിന്റെ കുറ്റപത്രം പാങ്ങോട് പൊലീസ് കഴിഞ്ഞയാഴ്ച സമർപ്പിച്ചിരുന്നു. അഫാന്റെ സഹോദരൻ അഹ്സൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊന്ന കേസിൽ വെഞ്ഞാറമൂട് പൊലീസ് ഈയാഴ്ച കുറ്റപത്രം സമർപ്പിക്കും.