കാലവർഷം: തകർന്നത് 1000ലധികം വീടുകൾ

Wednesday 28 May 2025 3:14 AM IST

തിരുവനന്തപുരം: കഴിഞ്ഞ 48 മണിക്കൂറിനിടെ പെയ്ത മഴയിൽ 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായും തകർന്നതായി റവന്യു വകുപ്പ് അറിയിച്ചു. ഇതോടെ കാലവർഷം ആരംഭിച്ച് നാലുദിവസത്തിനിടെ തകർന്ന വീടുകളുടെ എണ്ണം ആയിരം കവിഞ്ഞു. വയനാട്, കോഴിക്കോട് ജില്ലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിങ്കളാഴ്ച വരെ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി 67കുടുംബങ്ങളിലെ 229 പേരെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിലും കാറ്റിലും നൂറുകണക്കിന് മരങ്ങളാണ് കടപുഴകിയത്. വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ പലപ്രദേശങ്ങളും ഇരുട്ടിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിനിടെ കണ്ണൂരിലെ തലശ്ശേരി, അയ്യൻകുന്ന് ഭാഗങ്ങളിൽ 170 മി.മീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കിയിലെ പീരുമേട്, വയനാട് ജില്ലയിലെ വൈത്തിരി എന്നിവിടങ്ങളിൽ 160 മി.മീറ്റർ. വടകര, വെള്ളത്തൂവൽ (ഇടുക്കി), ചെമ്പേരി (കണ്ണൂർ) എന്നിവിടങ്ങളിൽ 150 മി.മീറ്ററും രേഖപ്പെടുത്തി.

പ്രളയ സാദ്ധ്യത

ജലനിരപ്പ് ഉയർന്നതോടെ ഒമ്പത് നദികളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പ്രളയ സാദ്ധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മീനച്ചിൽ,കോരപ്പുഴ, അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ചും, വാമനപുരം, പെരുമ്പ, ഭാരതപ്പുഴ, ഉപ്പള, കബനി നദികളിൽ മഞ്ഞ അലർട്ടുമാണ്.

കെ.​എ​സ്.​ഇ.​ബി​ക്ക് 56 കോ​ടി​യു​ടെ ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം​:​ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​ദി​വ​സ​ങ്ങ​ളാ​യി​ ​തു​ട​രു​ന്ന​ ​മ​ഴ​യി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​വ​ൻ​ ​നാ​ശ​ന​ഷ്ടം.​വൈ​ദ്യു​തി​ ​വി​ത​ര​ണം​ ​പു​ന​:​സ്ഥാ​പി​ക്കാ​ൻ​ ​യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​വൈ​ദ്യു​തി​ ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗ​ത്തി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചു. ല​ഭ്യ​മാ​യ​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ 1,596​ ​ഹൈ​ടെ​ൻ​ഷ​ൻ​ ​പോ​സ്റ്റു​ക​ളും,​ 10,573​ ​ലോ​ ​ടെ​ൻ​ഷ​ൻ​ ​പോ​സ്റ്റു​ക​ളും​ ​ത​ക​ർ​ന്നു.​ ​വി​ത​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​ഏ​ക​ദേ​ശം​ 56​ ​കോ​ടി​ 77​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.​ഇ​ല​ക്ട്രി​ക്ക​ൽ​ ​സ​ർ​ക്കി​ൾ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​ക​ൺ​ട്രോൾ റൂ​മു​ക​ൾ​ ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാ​ക്കാ​നും,​ ​ല​ഭി​ക്കു​ന്ന​ ​പ​രാ​തി​ക​ൾ​ ​സ​മ​യ​ ​ബ​ന്ധി​ത​മാ​യി​ ​പ​രി​ഹ​രി​ക്കു​ന്നെ​ന്ന് ​ഉ​റ​പ്പാ​ക്കാ​നും​ ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.​സാ​ധ​ന​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​ല​ഭ്യ​ത​ ​ഉ​റ​പ്പു​ ​വ​രു​ത്താ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​നും,​അ​ധി​കം​ ​സാ​ധ​ന​ങ്ങ​ളു​ള്ള​ ​ഓ​ഫീ​സു​ക​ളി​ൽ​ ​നി​ന്നും​ ​മ​റ്റ് ​ഓ​ഫീ​സു​ക​ളി​ലേ​ക്ക് ​ആ​വ​ശ്യ​ക​ത​ ​അ​നു​സ​രി​ച്ച് ​സാ​ധ​ന​ങ്ങ​ൾ​ ​എ​ത്തി​ക്കാ​നും​ ​നി​ർ​ദ്ദേ​ശം​ ​ന​ല്കി.​റിം​ഗ് ​മെ​യി​ൻ​ ​യൂ​ണി​റ്റ്,​ ​പോ​സ്റ്റ്,​ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ൾ,​ ​വൈ​ദ്യു​തി​ ​ക​മ്പി,​സോ​ളാ​ർ​ ​നെ​റ്റ് ​മീ​റ്റ​റു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​ല​ഭ്യ​ത​ ​ഉ​റ​പ്പ് ​വ​രു​ത്താ​നും​ ​തീ​രു​മാ​ന​മാ​യി.