രക്തമൂലകോശ ദാതാക്കളെ ആദരിച്ചു
Thursday 29 May 2025 12:14 AM IST
കൊച്ചി: രക്താർബുദ ദിനാചരണത്തിനോടനുബന്ധിച്ച് ഡി.കെ.എം.എസ് ഫൗണ്ടേഷൻ ഇന്ത്യ രക്താർബുദ രോഗികൾക്ക് പുനർജന്മം നൽകിയ രക്തമൂലകോശ ദാതാക്കളെ ആദരിച്ചു. ഡോ. സായ്, മിഥുൻ, കിഷോർ, അബ്ദുൾ, സഞ്ജയ്, ഹമീം, ഡോ. ആമിന, റാഷിദ് എന്നിവരെയാണ് ആദരിച്ചത്. ശതകോടിയിലധികം ജനങ്ങളുള്ള ഇന്ത്യയിൽ 0.5 ദശലക്ഷം പേർ മാത്രമേ ദാതാക്കളായി രജിസ്റ്റർ ചെയ്തിട്ടുള്ളുവെന്നത് വലിയ പോരായ്മയാണെന്ന് ഡി.കെ.എം.എസ് ഇന്ത്യ ചെയർമാൻ പാട്രിക് പോൾ പറഞ്ഞു. കേരളത്തിൽ 21,964ലധികം പേർ രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. ഡി.കെ.എം.എസ് ഇന്ത്യ എം.ഡിയും ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വകുപ്പ് മേധാവിയുമായ ഡോ. നിതിൻ അഗർവാൾ, ഡോ. ആമിന തുടങ്ങിയവർ സംസാരിച്ചു.