ഇടുക്കിയിൽ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് വ്യാപാരി മരിച്ചു
Wednesday 28 May 2025 4:00 PM IST
ഇടുക്കി: കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് വ്യാപാരി മരിച്ചു. സ്വർണ വ്യാപാരിയായ സണ്ണി ഫ്രാൻസിസാണ് മരിച്ചത്. പതിനൊന്നുമണിയോടെയായിരുന്നു അപകടം. സണ്ണി ഫ്രാൻസിസിന്റെ സ്ഥാപനത്തിൽ ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. ഇതിന്റെ പരിശോധനകൾ ഇന്ന് നടന്നിരുന്നു. ഫയർ ഫോഴ്സ് അടക്കം സ്ഥലത്തെത്തി ലിഫ്റ്റ് പരിശോധിച്ച് മടങ്ങി. ഇതിനുപിന്നാലെ സണ്ണി ഫ്രാൻസിസ് ലിഫ്റ്റിൽ കയറി. എന്നാൽ ലിഫ്റ്റ് നിന്നുപോയി.
പിന്നീട് ലിഫ്റ്റ് പെട്ടെന്ന് മുകളിലേക്ക് പോകുകയും ഇടിച്ച് നിൽക്കുകയും ചെയ്തു. ഈ സമയത്ത് ലിഫ്റ്റിനുള്ളിലായിരുന്നു സണ്ണിയ്ക്ക് പരിക്കേറ്റു. ഉടൻ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.