നിശാ ശിൽപ്പശാല സംഘടിപ്പിച്ചു
Thursday 29 May 2025 12:16 AM IST
കോഴിക്കോട്: ബി.ജെ.പി ഒളവണ്ണ മണ്ഡലം പെരുവയൽ പഞ്ചായത്ത് നിശാ ശിൽപ്പശാല കുറ്റിക്കാട്ടൂർ സരസ്വതി വിദ്യാലയത്തിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി .രഘുനാഥ് ഉദ്ഘാടനം ചെയ്തു. പെരുവയൽ ഏരിയ പ്രസിഡന്റ് ഷാജി അറപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. പൊതുചർച്ച നടന്നു. സമാപന ചടങ്ങ് പഞ്ചായത്ത് ഇൻ ചാർജ് ഹരിദാസൻ പൊക്കിണാരി ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന ജന: സെക്രട്ടറി കെ ഗണേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് രാകേഷ്, ജനറൽ സെക്രട്ടറിമാരായ രാജീവ് .സി കുറ്റിക്കാട്ടൂർ, പ്രദീപ് കുമാർ എ.കെ, ജില്ലാ സെക്രട്ടറി കെ.ടി വിപിൻ, ഇ.എം പ്രേമരാജൻ, കൃഷ്ണദാസ് പ്രസംഗിച്ചു.