സ്വീകരണവും അനുമോദന സദസും

Thursday 29 May 2025 12:26 AM IST
ഖലോ ഇന്ത്യാ ബീച്ച് ഗെയിംസിൽ ബീച്ച് വോളി വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ മുഹമ്മദ് മുബഷിറിനും അർജുൻ കെ എസിനും സ്വീകരണം നൽകിയപ്പോൾ

കുന്ദമംഗലം: ഖേലോ ഇന്ത്യാ ബീച്ച് ഗെയിംസിൽ ബീച്ച് വോളി വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ പി.എഫ്.സി ക്ലബ് മെമ്പറും കേരളാ പൊലീസ് താരവുമായ കാരന്തൂർ സ്വദേശി മുഹമ്മദ് മുബഷിറിനും കെ.എസ്.ഇ.ബി താരം അർജുൻ കെ എസിനും ജന്മനാട്ടിൽ സ്വീകരണവും അനുമോദന സദസും സംഘടിപ്പിച്ചു. പി.എഫ്.സി കുന്ദമംഗലത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. റെനീഷ് പയിമ്പ്ര അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് എ.സി.പിയും മുൻ വോളിബോൾ താരവുമായ അഷ്‌റഫ് വാണിമേൽ താരങ്ങൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. മുൻ സന്തോഷ് ട്രോഫി താരവും ക്ലബ് മെമ്പറുമായ നിയാസ് റഹ്മാൻ ഉപഹാരങ്ങൾ നൽകി. ജാഫർ സ്വാഗതവും ഷർബിൻ നന്ദിയും പറഞ്ഞു.