വിദ്യാർത്ഥികളെ അനുമോദിച്ചു

Thursday 29 May 2025 12:29 AM IST
സി.എഫ്.സി.ഐ.സി.ഐ മുക്കം ബ്രാഞ്ച് ഉപഹാരം നൽകി അനുമോദിച്ച വിദ്യാർത്ഥികൾ

മുക്കം: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സെൻട്രൽ ഫിനാൻഷ്യൽ ക്രഡിറ്റ് ആൻറ് ഇൻവസ്റ്റ്മെൻറ് കോ-ഓപ്പറേറ്റീവ് ഇന്ത്യ (സി.എഫ്.സി.ഐ.സി.ഐ) മുക്കം ബ്രാഞ്ച് അനുമോദിച്ചു. പി.കാർത്തിക്, പി.കൃതിക, പി.അനിൽ, അമിത് കൃഷ്ണ, ആർ. എസ്. ആദിനാഥ്, മാളവിക, ഇ. രാഹുൽ, അതുൽ കൃഷ്ണ, ഇ. കെ. ശ്രീനന്ദ ,അൽഫോൻസ ബിജു,അക്ഷന്ത് നിഷാന്ത്, ടി.പുണ്യദാസ് എന്നിവരെയാണ് റിജിയണൽ മാനേജർ സലിജ വാരിയത്ത് ഉപഹാരം നൽകി അനുമോദിച്ചത്. ഉദ്ഘാടനവും നിർവഹിച്ചു. ബ്രാഞ്ച് മാനേജർ സി. കെ. മഹേഷ്‌ അദ്ധ്യക്ഷത വഹിച്ചു. എൻ. വി. ഷിജി, ചസ്‌ന ചന്ദ്രൻ, സുജാത, റിനു കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.