ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ അവാർഡ്
Thursday 29 May 2025 12:20 AM IST
കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ജില്ലാപഞ്ചായത്ത് അവാർഡുകൾ സമ്മാനിച്ചു. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളെയും ആദരിച്ചു. കലൂർ സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂളിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ അദ്ധ്യക്ഷനായി. കെ. ബാബു എം.എൽ.എ, ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പ്രധാനാദ്ധ്യാപിക എ.പി. ജിൽ പോൾ, ടി.യു. സാദത്ത്, പാൻസി ഫ്രാൻസിസ്, എൻ.വി. ജിബിൻ എന്നിവർ സംസാരിച്ചു.