മൊബൈൽ മോഷ്ടാവ് പിടിയിൽ

Thursday 29 May 2025 12:29 AM IST

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) നടത്തിയ പരിശോധനയിൽ അസാം സ്വദേശിയായ മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിലായി. നാഗോൺ ജില്ല കൊസുവ ഗ്രാമത്തിൽ താമസിക്കുന്ന നഖിബുർ റഹ്മാനെയാണ് (25) ആർ‌.പി‌.എഫ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി. വേണുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. യാത്രക്കാരനിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും കണ്ടെടുത്തു. ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ സംശയാസ്പദമായി നിന്ന ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവാണെന്ന് തെളിഞ്ഞത്. അന്വേഷണ സംഘത്തിൽ അസി. സബ് ഇൻസ്പെക്ടർ സുരേഷ്,​ ക്രൈം ബ്രാഞ്ച് എ‌.എസ്‌.ഐമാരായ ഫിലിപ്പ് ജോൺ,​ സിജോ സേവ്യർ എന്നിവരും ഉണ്ടായിരുന്നു.