പരിശോധന  നടത്തി

Thursday 29 May 2025 9:23 PM IST
school bus

ആലത്തൂർ: സ്‌കൂൾ വാഹങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള സുരക്ഷാ പരിശോധന പുതുക്കുളങ്ങര ക്ഷേത്ര മൈതാനത്ത് നടത്തി. ജി.പി.എസ്, വിദ്യാ വാഹൻ രേഖകൾ സഹിതം ഹാജരായ 60 വാഹനങ്ങളിൽ 15 വാഹനങ്ങൾ സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടു. ഈ വാഹനങ്ങൾ ന്യൂനത പരിഹരിച്ച് രണ്ടാം ഘട്ടമായ മേയ് 31ന് വീണ്ടും ഹാജരാക്കാൻ നിർദ്ദേശം നൽകി. ജോയിന്റ് ആർ.ടി.ഒ എസ്.എ.ശങ്കരപിള്ളയുടെ നേതൃത്വത്തിൽ എം.വി.ഐ കെ.എസ് .സമീഷ്, എ.എം.വി.ഐ മാരായ എസ്.വിജയകുമാർ, പ്രശാന്ത് പി.പിള്ള, ജിയോ ജെ.വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു.