പാലിയേറ്റീവ് കെയർ നാടിന് സമർപ്പിച്ചു
Thursday 29 May 2025 12:25 AM IST
വടകര: വളളിയാട് അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന താഴത്തിടത്തിൽ ഗോവിന്ദ കുറുപ്പിൻ്റെ സ്മരണയിൽ തുടക്കം കുറിച്ച പാലിയേറ്റീവ് കെയർ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. നാടിന് സമർപ്പിച്ചു. ചടങ്ങിൽ വാർഡ് അംഗം ബവിത്ത് മലോൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വള്ളിൽ ശാന്ത, കെ.സി. നബീല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ഈനോത്ത്, ആർ.കെ.ചന്ദ്രൻ ,ടി.കെ.കുഞ്ഞബ്ദുള്ള, വിജയൻ ചെറുവത്താരി, വിജയമന്ദിരം വിജയൻ, വള്ളിൽ ശ്രീജിത്ത്, വികാസ് വി.കെ., സി.പി.അനീഷ്, കൃഷ്ണപ്രസാദ് മഠത്തിൽ പ്രസംഗിച്ചു. ചുണ്ടുവിനാണ്ടി മൊയ്തീനെ ആദരിച്ചു. പാലിയേറ്റീവ് കെയറിന് ടി.എച്ച്. ശ്രീധരൻ കൈമാറിയ ഉപകരണങ്ങൾ എം.എൽ.എ. ഏറ്റുവാങ്ങി.