കേരള സർവകലാശാല പരീക്ഷാ തീയതി മാറ്റി
മേയ് 28 മുതൽ 31 വരെ നടത്താനിരുന്ന പരീക്ഷകളുടെ പുനഃക്രമീകരിച്ച തീയതി www.keralauniversity.ac.inൽ.
ആറാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിവിധ വിഷയങ്ങളിൽ ഗവേഷകർക്ക് പിഎച്ച്.ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. അശ്വതി ജെ. (ബയോകെമിസ്ട്രി), അഞ്ജന രതീഷ്, അജീഷ് ബി.എൽ. (ബയോടെക്നോളജി), ഷലാജ് ആർ., ചിപ്പി എസ്.എൽ. (ബോട്ടണി), വിദ്യ എൻ.പി. (കമ്പ്യൂട്ടർ സയൻസ്), ദീപ നായർ കെ. (സിവിൽ എൻജിനിയറിംഗ്), ഷംന എച്ച്.എസ്., സുജി ഡേവിഡ്, മിനൂജ ബീഗം എ., (ഹിസ്റ്ററി), സുമ ബി. (മലയാളം), അശ്വതി ദേവി പി. (എൻവയോൺമെന്റൽ സയൻസസ്) എന്നിവർക്കാണ് പിഎച്ച്.ഡി ലഭിച്ചത്.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ ബി.എസ്സി ക്ലിനിക്കൽ ന്യുട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് (പുതിയ സ്കീം, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഏപ്രിൽ 2025) പരീക്ഷകളുടെ പ്രാക്ടിക്കൽ ജൂൺ 18 ന് നടക്കും.
പ്രോജക്ട് ഇവാലുവേഷൻ ആറാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററിപുതിയ സ്കീം ഏപ്രിൽ 2025) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷൻ, വൈവ വോസി പരീക്ഷകൾ 30 മുതൽ പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
പരീക്ഷാ ഫലം നാലാം സെമസ്റ്റർ എം.എ മലയാളം പി.ജി.സി.എസ്.എസ്(2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സിചാൻസ് മേയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ കോഴ്സുകൾക്ക് www.ihrdadmissions.org ൽ അപേക്ഷിക്കാം. അടൂർ (04734224076, 8547005045), മാവേലിക്കര (04792304494, 0479 2341020, 8547005046,9495069307), ധനുവച്ചപുരം (04712234374,), കാർത്തികപ്പള്ളി (04792485370, 8547005018), കുണ്ടറ (04742580866, 8547005066), കലഞ്ഞൂർ (04734292350, 8547005024), പെരിശ്ശേരി (04792456499, 8547005006), കൊട്ടാരക്കര (0474242444, 8089754259) എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളേജുകളിലാണ് പ്രവേശനം. വിവരങ്ങൾക്ക്: www.ihrd.ac.in.
ജുഡിഷ്യൽ സർവീസ് (പ്രിലിമിനറി) ജൂൺ 22ന്
കൊച്ചി: മാറ്റിവച്ച കേരള ജുഡിഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ ജൂൺ 22ന് നടക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. സുപ്രീംകോടതി അനുമതി നൽകിയതോടെയാണ് നിയമനപ്രക്രിയ പുനരാരംഭിച്ചത്. ഉദ്യോഗാർത്ഥികൾക്ക് മുമ്പ് ലഭിച്ച അഡ്മിഷൻ ടിക്കറ്റിലെ പരീക്ഷാകേന്ദ്രവും സമയവും മാറ്റമില്ല. പുതുക്കിയ തീയതി വച്ചുള്ള അഡ്മിഷൻ ടിക്കറ്റ് ഹൈക്കോടതി റിക്രൂട്ട്മെന്റ് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഹാജരാക്കണം.
ഫാഷൻ ഡിസൈൻ കോഴ്സിൽ അപേക്ഷിക്കാം
തിരുവനന്തപുരം: കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി കേരള, ബാച്ലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ജൂൺ 10വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ജൂൺ 22 നാണ്. വിവരങ്ങൾക്ക്: 0474-2547775, 9447710275, 0471-2560327.