സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2219 അധിക തസ്തികകൾ

Thursday 29 May 2025 12:00 AM IST

തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 552 സർക്കാർ സ്കൂളുകളിൽ 915, എയ്‌ഡഡ് മേഖലയിലെ 658 സ്കൂളുകളിൽ 1304 അധിക തസ്തികകൾ വീതമാണ് അനുവദിച്ചത്. ആകെ 1210 സർക്കാർ/എയ്ഡഡ് സ്കൂളുകളിലായി 2219 അദ്ധ്യാപക, അനദ്ധ്യാപക അധിക തസ്തികകളാണ് അനുവദിച്ചത്. 2024 ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാവും. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാൽ മലപ്പുറം ജില്ലയുടെ അറിയിപ്പ് പിന്നീട് ഉണ്ടാകും.

2024-2025 അദ്ധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരമാണ് നടപടി. സർക്കാർ സ്കൂളുകളിൽ അധിക തസ്തികകളിൽ തസ്തിക നഷ്ടം സംഭവിച്ച ജീവനക്കാരെ ക്രമീകരിച്ചതിനു ശേഷം മാത്രമേ പുതിയ നിയമനം നടത്താവൂ. എയ്‌ഡഡ് സ്കൂളുകളിലെ അധികതസ്തികകളിൽ, കെ.ഇ.ആർ അധ്യായം XXI ചട്ടം 7(2) അനുസരിച്ച് മാത്രമേ നിയമനം നടത്താവൂ. തസ്തിക നഷ്ടം സംഭവിച്ച സ്കൂളുകളിൽ ഈ തസ്തികയിൽ ആരും തുടരുകയോ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ / ട്രഷറി/ സ്പാർക്ക് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തേണ്ടതാണെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

എ​സ്.​ഐ.​എം.​സി​യി​ൽ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ ​ഉ​യ​ർ​ത്തി

പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള​ള​ ​സ്വ​യം​ഭ​ര​ണ​ ​ഗ്രാ​ന്റ്-​ഇ​ൻ​-​എ​യ്‌​ഡ് ​സ്ഥാ​പ​ന​മാ​യ​ ​സി.​എ​ച്ച്.​മു​ഹ​മ്മ​ദ് ​കോ​യ​ ​മെ​മ്മോ​റി​യ​ൽ​ ​സ്റ്റേ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ദ​ ​മെ​ന്റ്ലി​ ​ച​ല​ഞ്ചി​ൽ​ ​(​എ​സ്.​ഐ.​എം.​സി​)​ ​വി​ര​മി​ക്ക​ൽ​ ​പ്രാ​യം​ 58​ആ​ക്കി.​ ​ഇ.​പി.​എ​ഫ് ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള​ ​സ്ഥി​രം​ ​ജീ​വ​ന​ക്കാ​രു​ടെ​ ​വി​ര​മി​ക്ക​ൽ​ ​പ്രാ​യ​മാ​ണ് ​ഉ​യ​ർ​ത്തി​യ​ത്.