മൈത്രിക്ക് വീണ്ടും ക്യൂരിയസ്,ആബീസ് പുരസ്കാരങ്ങൾ
Thursday 29 May 2025 1:05 AM IST
കൊച്ചി: ഇന്ത്യയിലെ പ്രശസ്ത പരസ്യ അവാർഡുകളായ ക്യൂരിയസ്, ആബീസ് അവാർഡുകൾ വീണ്ടും കരസ്ഥമാക്കി മൈത്രി അഡ്വർടൈസിംഗ്. ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യയ്ക്ക് (ബിജിഎംഐ) വേണ്ടി മൈത്രി ഒരുക്കിയ ക്യാമ്പയിനുകളാണ് കൂടുതൽ അംഗീകാരങ്ങൾ നേടിയത്. സ്‌കാം ആഡുകൾക്കെതിരെ ഒരുക്കിയ 'ബിജിഎംഐ സ്‌കാം ആഡ്' മൂന്ന് ക്യൂരിയസ് ബ്ലൂ എലിഫന്റ് അവാർഡുകളും ആബീസിൽ രണ്ട് സിൽവർ അവാർഡുകളും നേടി.
നിങ്ങളുടെ വർക്കുകളിലേക്ക് ലോകം തിരിഞ്ഞുനോക്കാൻ കേരളം വിട്ടുപോകേണ്ട കാര്യമില്ലെന്ന് ആവർത്തിച്ചുള്ള ഈ വിജയങ്ങൾ അടിവരയിട്ടുറപ്പിക്കുകയാണെന്ന് മൈത്രിയുടെ ക്രിയേറ്റീവ് ഹെഡ് ആർ. വേണുഗോപാൽ പറഞ്ഞു. മികച്ച ക്യാമ്പയിനുകളുടെ അടിസ്ഥാനം പരസ്പര വിശ്വാസവും ബഹുമാനവുമാണ്. അത്തരത്തിലുള്ള ക്ലൈന്റ്‌സിനെ ലഭിച്ചതിൽ ഭാഗ്യവാന്മാരാണെന്ന് മാനേജിംഗ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.