ദുഷ്യന്ത് ശ്രീധറുമായി കൈകോർത്ത് രാംരാജ് കോട്ടൺ
പാലക്കാട്: ആത്മീയ പൈതൃകത്തിന്റെയും ഇന്ത്യൻ സ്വത്വത്തിന്റെയും പ്രതീകമായ ആചാര്യ പഞ്ചകച്ചം വേഷ്ടിയെ ജനപ്രിയമാക്കുന്നതിനായി രാംരാജ് കോട്ടൺ പണ്ഡിതനും സാംസ്‌കാരിക വക്താവുമായ ദുഷ്യന്ത് ശ്രീധറുമായി കൈകോർക്കുന്നു. അദ്ദേഹത്തെ പഞ്ചകച്ചം വേഷ്ടിയുടെ മികച്ച ബ്രാൻഡ് അംബാസഡറാക്കുന്നതായി രാംരാജ് കോട്ടണിന്റെ സ്ഥാപകനും സാംസ്‌കാരിക സംരംഭകനുമായ കെ.ആർ. നാഗരാജൻ പറഞ്ഞു.
കമ്പനി വളർത്തിയെടുക്കാനും ബഹുമാനിക്കാനും ആഗ്രഹിക്കുന്ന മൂല്യങ്ങൾ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നയാളാണ് ദുഷ്യന്ത് ശ്രീധർ. ആത്മീയ ആചരണങ്ങൾ, മതപരമായ ചടങ്ങുകൾ, സാംസ്‌കാരികമായി പ്രാധാന്യമുള്ള ഒത്തുചേരലുകൾ എന്നിവയ്ക്കായി സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ആചാര്യ പഞ്ചകച്ചം വേഷ്ടി ഭക്തി, അച്ചടക്കം, സ്വത്വം എന്നിവയുടെ പ്രതീകമാണ്. ലോകത്തിന് വഴികാട്ടികളായ മഹാൻമാരായ ആചാര്യൻമാരുടെ വംശപരമ്പരയെ ആദരിക്കുന്നതാണ് രാംരാജിന്റെ ആചാര്യവേഷ്ടികളെന്ന് ദുഷ്യന്ത് ശ്രീധർ പറഞ്ഞു.