ക​ശു​മാ​വ് ​ക​ർ​ഷ​ക​ർ​ക്ക് വെ​ബ്സൈ​റ്റ് റെഡി

Thursday 29 May 2025 12:12 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​ൽ​ട്രോ​ണി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​ർ​ഷ​ക​ ​സൗ​ഹൃ​ദ​മാ​യ​ ​വെ​ബ്‌​സൈ​റ്റും​ ​ക​ശു​മാ​വ് ​ഗ്രാ​ഫ്റ്റു​ക​ൾ​ ​സു​താ​ര്യ​വും​ ​സു​ഗ​മ​വു​മാ​യി​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സം​വി​ധാ​ന​വും​ ​ന​ട​പ്പി​ലാ​ക്കി​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ക​ശു​മാ​വ് ​കൃ​ഷി​ ​വി​ക​സ​ന​ ​ഏ​ജ​ൻ​സി.​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഡി​ജി​റ്റ​ലൈ​സ് ​ചെ​യ്ത് ​ഏ​കീ​ക​രി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണി​ത്.​ ​ വെ​ബ്‌​സൈ​റ്റി​ന്റെ​ ​(​ ​w​w​w.​k​s​a​c​c.​k​e​r​a​l​a.​g​o​v.​i​n​)​​​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​മ​ന്ത്രി​യു​ടെ​ ​ചേ​മ്പ​റി​ൽ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​കെ​ൽ​ട്രോ​ൺ​ ​എം.​ഡി​ ​വൈ​സ് ​മി​റ​ർ​ ​(​റി​ട്ട.​)​ശ്രീ​കു​മാ​ർ​ ​നാ​യ​ർ,​ ​ബി.​പി.​ടി​ ​ചെ​യ​ർ​മാ​ൻ​ ​അ​ജി​ത് ​കു​മാ​ർ,​ ​ബി.​ ​പി.​ ​ടി.​ ​സെ​ക്ര​ട്ട​റി​ ​സ​തീ​ഷ് ​കു​മാ​ർ,​ ​കെ.​എ​സ്.​എ​സ്.​സി​ ​ചെ​യ​ർ​മാ​ൻ​ ​ഷി​രീ​ഷ് ​കേ​ശ​വ​ൻ,​ ​കെ.​എ​സ്.​എ.​സി.​സി​ ​കോ​കോ​ർ​ഡി​നേ​റ്റ​ർ​ ​എ.​അ​ഷ​റ​ഫ്,​​​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഒ​ഫ് ​ഫാ​ക്ട​റി​ ​ആ​ൻ​ഡ് ​ബോ​യ്‌​ല​ർ​സ് ​ര​മേ​ശ് ​ച​ന്ദ്ര​ൻ,​ ​കെ​ൽ​ട്രോ​ൺ​ ​മാ​നേ​ജ​ർ​ ​അ​ഞ്ജു​ ​എ​സ്.​ബി.​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ഡിജിറ്റൽ ഡോക്ടർ മുതൽ കലണ്ടർ വരെ

ന​ടീ​ൽ​ ​വ​സ്തു​ക്ക​ൾ,​ ​ന​ടീ​ൽ​ ​രീ​തി​ക​ൾ,​ ​ക​ശു​മാ​വ് ​ഇ​ന​ങ്ങ​ൾ,​ ​ക​ശു​മാ​വ് ​തൈ​ക​ൾ​ ​ല​ഭ്യ​മാ​കു​ന്ന​ ​ന​ഴ്‌​സ​റി​ക​ൾ,​ ​ക​ശു​മാ​വി​ൽ​ ​നി​ന്നു​ള്ള​ ​മൂ​ല്യ​വ​ർ​ദ്ധി​ത​ ​ഉ​ത്പ​ന്ന​ങ്ങ​ൾ,​ ​എ​ന്നി​ങ്ങ​നെ​ ​വെ​ബ്സൈ​റ്റി​ൽ​ ​ക​ർ​ഷ​ക​ന് ​ക​ശു​മാ​വി​നെ​ ​സം​ബ​ന്ധി​ക്കു​ന്ന​ ​എ​ല്ലാ​ ​വി​വ​ര​ങ്ങ​ളും​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.

1. ക​ശു​മാ​വ് ​കൃ​ഷി​ ​ഡോ​ക്ട​ർ​ ​ടൂ​ൾ​-​ ​ക​ർ​ഷ​ക​രു​ടെ​ ​സേ​വ​ന​ത്തി​നാ​യി​ ​ഡി​ജി​റ്റ​ൽ​ ​ഡോ​ക്ടർ 2. ക​ശു​മാ​വ് ​കൃ​ഷി​ ​ക​ല​ണ്ട​ർ​-​ ​ക​ശു​മാ​വ് ​കൃ​ഷി​യി​ൽ​ ​ഓ​രോ​ ​മാ​സ​വും​ ​അ​നു​വ​ർ​ത്തി​ക്കേ​ണ്ട​ ​പ​രി​പാ​ല​ന​ ​മു​റ​ക​ൾ​ ​അ​റി​യാ​നാ​യി 3. ക​ശു​മാ​വ് ​കാ​ൽ​ക്കു​ലേ​റ്റ​ർ​ ​-​ ​കൃ​ത്യ​മാ​യ​ ​ക​ണ​ക്കി​ലൂ​ടെ​ ​മി​ക​ച്ച​ ​വി​ള​വ് ​നേ​ടാ​നാ​യി 4. കർഷകരുടെ പരാതികൾ, സംശയങ്ങൾ എന്നിവ പരിഹരിക്കുന്നതിനായുള്ള സേവനങ്ങൾ

സൗജന്യ ഗ്രാഫ്റ്റിനായി ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷൻ

ക​ശു​മാ​വ് ​ഗ്രാ​ഫ്റ്റു​ക​ൾ​ ​സൗ​ജ​ന്യ​മാ​യി​ ​ല​ഭ്യ​മാ​ക്കു​വാ​ൻ​ ​ജൂ​ൺ​ 10​ ​മു​ത​ൽ​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ക്കും.​ ​ വെ​ബ്‌​സൈ​റ്റി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​മു​ഖേ​ന​യും,​ ​അ​പേ​ക്ഷ​ ​ഫോ​റം​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്തോ​ ​അ​ല്ലെ​ങ്കി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​ജി​ല്ല​ ​ഫീ​ൽ​ഡ് ​ഓ​ഫീ​സ​റി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​നേ​രി​ട്ട് ​സ്വീ​ക​രി​ച്ചോ​ ​പൂ​രി​പ്പി​ച്ച് ​അ​യ​ക്കാം.​ ​പൂ​രി​പ്പി​ച്ച​ ​അ​പേ​ക്ഷ​ക​ൾ​ ​ആ​ഗ​സ്റ്റ് 15​ ​വ​രെ​ ​സ്വീ​ക​രി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0474​-​ 2760456