സൈനിക സ്‌കൂളുകളിൽ കഴക്കൂട്ടം രാജ്യത്ത് ഒന്നാമത്
Thursday 29 May 2025 12:00 AM IST
തിരുവനന്തപുരം: സി.ബി.എസ്.ഇ പ്ലസ് ടു ബോർഡ് പരീക്ഷകളിൽ രാജ്യത്തെ 33 സൈനിക സ്‌കൂളുകളിൽ ഒന്നാമതെത്തി കഴക്കൂട്ടം സൈനിക സ്‌കൂൾ. പത്താം ക്ലാസിലും പ്ലസ് ടുവിലും സ്‌കൂളിൽ 100 ശതമാനം വിജയമാണ്. പ്ലസ് ടുവിൽ 80 കേഡറ്റുകളും മികച്ച വിജയം നേടി. ഇതിൽ 21പേർക്ക് 90 ശതമാനത്തിന് മുകളിലാണ് മാർക്ക്. ശേഷിച്ചവർക്ക് ഒന്നാം ക്ലാസ് മാർക്ക് (60 ശതമാനവും അതിൽ കൂടുതലും) ലഭിച്ചു. ഇതിൽ 45 പേർക്ക് ഡിസ്റ്റിംഗ്ഷനുമുണ്ട്. കേഡറ്റ് മാധവ് മേനോൻ 488 മാർക്കുമായി (97.6%) സ്‌കൂൾ ടോപ്പറായി. കഴിഞ്ഞവർഷം രാജ്യത്ത് രണ്ടാം സ്ഥാനത്തായിരുന്നു കഴക്കൂട്ടം സൈനിക സ്‌കൂൾ.