ലഹരിവിരുദ്ധ സന്ദേശയാത്ര
Thursday 29 May 2025 12:52 AM IST
കൈപ്പട്ടൂർ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അതുമൂലമുണ്ടാകുന്ന തിൻമകൾക്കെതിരെയും ഐ.പി.സി സഭ പന്തളം സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശയാത്ര സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ അനിയൻകുഞ്ഞ് ചേടിയത്ത് അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അനിൽ ബി.റാവുത്തർ ഫ്ളാഗ് ഓഫ് ചെയ്തു. പാസ്റ്റർ ഗീവർഗീസ് , പാസ്റ്റർ പി.ഡി.ജോസഫ്, കെ.കെ.ജോസ്, ജോൺസൺ എന്നിവർ പ്രസംഗിച്ചു.