നടപടി സ്വീകരിക്കണം
Thursday 29 May 2025 12:53 AM IST
പത്തനംതിട്ട : കുമ്പഴ, കോന്നി വൈദ്യുതി സെക്ഷനുകളുടെ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് വടക്കുപുറം ഗ്രാമവികസനസമിതി യോഗം വൈദ്യുതി, റവന്യു വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. രക്ഷാധികാരി സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യോഹന്നാൻ ശങ്കരത്തിൽ, ഷാനവാസ് പൂവണത്തിൽ, ജെയിംസ് പരുത്തിയാനി, സദാശിവൻപിള്ള ചിറ്റടിയിൽ, ശ്രീകുമാർ കാരക്കാട്ടുവിളയിൽ, ജിനു പുത്തൻവിളയിൽ, മോനച്ചൻ, സന്തോഷ് കിഴക്കേക്കര, ജിനു പുത്തൻ വിളയിൽ, സജി കുമ്പംപാറ, അക്ഷയ് ചിറ്റടിയിൽ, കാർത്തിക് സാമുവൽ എന്നിവർ പ്രസംഗിച്ചു.