സ്വാഗതസംഘം
Thursday 29 May 2025 12:54 AM IST
റാന്നി : പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനത്തിന്റെ സുഗമമായ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. റാന്നി വൈക്കം ഗവൺമെൻറ് യു.പി സ്കൂളിൽ നടന്ന സ്വാഗതസംഘം ബി പി സി ഷാജി എ.സലാം ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ സി പി സുനിൽ അദ്ധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോഡിനേറ്റർ അനുഷ ശശി പരിപാടികൾ വിശദീകരിച്ചു. എസ്.എം.സി ചെയർമാൻ ജോമോൻ.എം, പി.ടി.എ പ്രസിഡന്റ് അനീഷ എന്നിവർ സംസാരിച്ചു. ജൂൺ രണ്ടിന് പ്രവേശനോത്സവം അഡ്വക്കേറ്റ് പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.