മത്സരിക്കണമെന്നും വേണ്ടെന്നും അഭിപ്രായം: തുഷാർ വെള്ളാപ്പള്ളി

Thursday 29 May 2025 12:03 AM IST

ചേർത്തല : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും വേണ്ടെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ടെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കേണ്ടതു കൊണ്ടാണ് മത്സരിക്കേണ്ടെന്ന അഭിപ്രായം വന്നത്. അന്തിമ തീരുമാനമെടുക്കേണ്ടത് എൻ.ഡി.എയാണ്. രണ്ട് ദിവസത്തിനുള്ളിൽ എൻ.ഡി.എ യോഗം ചേർന്ന് തീരുമാനമെടുക്കും ബി.ഡി.ജെ.എസ് മത്സരിക്കണോ എന്നതിൽ തീരുമാനമെടുക്കാൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നല്ല മത്സരം കാഴ്ച വയ്ക്കാനാകും.നിലമ്പൂരിൽ അൻവർ വലിയ ഫാക്ടറാണെണ് തോന്നുന്നില്ല. രാജീവ് ചന്ദ്രശേഖർ ബി.ജെ.പി പ്രസിഡന്റായി വന്നതിന് ശേഷം കാര്യങ്ങൾ കുറച്ചു കൂടി പ്രൊഫഷണലാണെന്നും തുഷാർ പറഞ്ഞു.

വേ​ട​ന് ​പി​ന്തു​ണ​യു​മാ​യി​ ​തു​ഷാർ

​റാ​പ്പ​ർ​ ​വേ​ട​ന് ​പി​ന്തു​ണ​യു​മാ​യി​ ​ബി.​ഡി.​ജെ.​എ​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി.​ ​'​വേ​ട​ൻ​ ​ന​ന്നാ​യി​ ​പാ​ടു​ന്നു​ണ്ട്.​ ​ആ​യി​ര​ങ്ങ​ളാ​ണ് ​പാ​ട്ടു​ ​കേ​ൾ​ക്കാ​ൻ​ ​എ​ത്തു​ന്ന​ത്.​ ​അ​ധഃ​സ്ഥി​ത​രു​ടെ​യും​ ​പി​ന്നാ​ക്ക​ക്കാ​ര​ന്റെ​യും​ ​വി​ഷ​യ​ങ്ങ​ളാ​ണ് ​വേ​ട​ൻ​ ​ത​ന്റെ​ ​റാ​പ്പ് ​സം​ഗീ​ത​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പു​തി​യ​ ​സം​ഗീ​ത​രീ​തി​ ​യു​വ​ജ​ന​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ത്തു​ ​ക​ഴി​ഞ്ഞു.​ ​പാ​ട്ടി​ലൂ​ടെ​ ​മോ​ശം​ ​പ​റ​യു​ന്ന​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​വി​വാ​ദ​ങ്ങ​ൾ​ ​അ​നാ​വ​ശ്യ​മാ​ണ്.​വേ​ട​ന്റെ​ ​വേ​ദി​ക​ളി​ൽ​ ​എ​ന്തു​കൊ​ണ്ട് ​സ്ഥി​രം​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്നു​വെ​ന്ന് ​പ​രി​ശോ​ധി​ക്ക​ണം​'​-​ ​ചേ​ർ​ത്ത​ല​യി​ൽ​ ​തു​ഷാ​ർ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.