കേരളാ കോൺഗ്രസ് എം
Thursday 29 May 2025 12:06 AM IST
കോഴഞ്ചേരി : കേരളാ കോൺഗ്രസ് (എം) ആറന്മുള നിയോജക മണ്ഡലം യോഗം ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സംഘടനാകാര്യ സെക്രട്ടറി എബ്രഹാം വാഴയിൽ, ജില്ലാ ട്രഷറർ രാജീവ് വഞ്ചിപ്പാലം, സംസ്ഥാന സമിതി അംഗം അഡ്വ.ബിജോയ് തോമസ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോൺ വി.തോമസ്, സിറിൽ സി മാത്യു, ജോർജ് കുരുവിള, കുഞ്ഞുമോൻ കെങ്കിരത്ത്, മനോജ് കുഴിയിൽ, തോമസ് കുന്നത്ത്, തമ്പൂ പണോടിൽ, വിനോദ് ജി.നായർ,റെജി വാലെപറമ്പിൽ, ആനി സ്ലീബാ, ഷിബു സി.സാം, ഭരത് വാഴുവേലിൽ എന്നിവർ പ്രസംഗിച്ചു.