അവലോകന യോഗം

Thursday 29 May 2025 12:06 AM IST

റാന്നി : മഴക്കാല മുന്നൊരുക്ക അവലോകനയോഗത്തിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, എ സി എഫ് ജിയാസ്, ജമാലുദ്ദീൻ നബ്ബ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു വളയനാട്ട്, റൂബി കോശി, ലതാമോഹൻ, സോണിയ മനോജ്, അമ്പിളി പ്രഭാകരൻ നായർ, ഉഷാ ഗോപി, ഉഷ ജേക്കബ്, തഹസിൽദാർമാരായ ഏവീസ് കുറമണ്ണിൽ, ഷാജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വൈദ്യുതി തടസം ഉണ്ടായാൽ കെ.എസ്.ഇ.ബിയുടെ 1912, 9496010101 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.