വാക്കുകൾ വളച്ചൊടിച്ചു: വി.ഡി.സതീശൻ

Thursday 29 May 2025 12:09 AM IST

മലപ്പുറം: കെ.പി.സി.സി മുൻ പ്രസിഡന്റ്‌ കെ. സുധാകരന്റെ വാക്കുകൾ ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സുധാകരനോട് പ്രതിപക്ഷ നേതാവിനെ ആണല്ലോ കൂടുതൽ ആക്രമിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല, എല്ലാവരും കൂടി എടുത്തതാണെന്നാണ് മറുപടി പറഞ്ഞത്. എന്നാൽ സതീശൻ ഒറ്റയ്‌ക്കല്ല തീരുമാനം എടുക്കേണ്ടതെന്ന് കെ. സുധാകരൻ പറഞ്ഞു എന്ന തരത്തിലാണ് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചതെന്ന് സതീശൻ വിമർശിച്ചു.