ആദിവാസി യുവാവിന് മർദ്ദനം: പൊലീസിന് എതിരെ പിതാവ്
Thursday 29 May 2025 12:06 AM IST
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിജുവിന്റെ പിതാവ് വേണു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മോശമായി പെരുമാറി. പരാതി പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ല. ഷിജുവിനെ ആശുപത്രിയിലെത്തിച്ചവരെ ഭീഷണിപ്പെടുത്തി. പ്രതികൾക്ക് പകരം മകനെ ആശുപത്രിയിലെത്തിച്ചവരെയാണ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെത്തിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. മകനെ മർദ്ദിച്ച സംഭവത്തിൽ നീതി കിട്ടും വരെ നിയമപോരാട്ടം തുടരുമെന്നും വേണു പറഞ്ഞു.