നവകേരള സദസ് നിർദ്ദേശങ്ങൾ നടപ്പാക്കാൻ 982 കോടി
Thursday 29 May 2025 12:16 AM IST
തിരുവനന്തപുരം: നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു.
ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും, സാങ്കേതിക കാരണങ്ങളാലടക്കം നിലവിലുള്ള പദ്ധതികൾക്ക് പകരം പുതിയവ അംഗീകരിക്കുന്നതിനും ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറുമടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. പെരുമാറ്റച്ചട്ടമുള്ളതിനാൽ മലപ്പുറം ജില്ലയുടെ പദ്ധതി പിന്നീട് പ്രഖ്യാപിക്കും.