ടൂറിസം ബോട്ടുകൾ സൂപ്പർഹിറ്റാക്കി ജലഗതാഗത വകുപ്പ്

Thursday 29 May 2025 12:22 AM IST

ആലപ്പുഴ: കുറഞ്ഞ ചെലവിൽ കായൽ സൗന്ദര്യം ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് ആരംഭിച്ച ടൂറിസം ബോട്ട് സർവീസുകളിൽ സഞ്ചാരികളുടെ തിരക്ക് . അവധിക്കാലത്ത് സീറ്റ് ബുക്കിംഗ് പൂർണമാണ്.

പുതിയ രണ്ട് വേഗ ബോട്ടുകൾ കൂടി നീറ്റിലിറക്കും. ഒന്ന് ഈ ഡിസംബറിലും മറ്റൊന്ന് മാർച്ചിലും സജ്ജമാവും.

120 സീറ്റുള്ള കറ്റാമറൈൻ ബോട്ടുകളാണ് സജ്ജമാക്കുന്നത്. നോൺ എ.സി 80 സീറ്റും എ.സി 40 സീറ്റുമാണുള്ളത്. നിർമ്മാണച്ചെലവ് 1.90 കോടി.

നിലവിൽ സർവീസ് നടത്തുന്ന രണ്ടുനിലകളുള്ള സീ കുട്ടനാടിന്റെയും സീ അഷ്ടമുടിയുടെയും മുകൾ ഭാഗത്ത് 30 പേ‌ർക്കും താഴെ 60 പേർക്കും ഇരിക്കാം. രാജ്യത്തെ ആദ്യ സോളാർ ടൂറിസ്റ്റ് ബോട്ടായ ഇന്ദ്ര കൊച്ചിയിലാണ് സർവീസ് നടത്തുന്നത്. മുകളിൽ ഓപ്പൺ സ്‌പേസും താഴെ എ.സിയിൽ 100 പേർക്കുമിരിക്കാം.

ബോട്ടുകൾ നാല്';

കിട്ടിയത് 8.88 കോടി

(സർവീസ് തുടങ്ങിയതു

മുതലുള്ള വരുമാനം)

1. വേഗ 2-

5.09 കോടി:

വരുമാനം

115096:

യാത്രചെയ്തവർ

സഞ്ചാരം: ആലപ്പുഴ ബോട്ട് ജെട്ടി - പുന്നമട - വേമ്പനാട് കായൽ - പാതിരാമണൽ - കുമരകം - കുട്ടനാട്- ആർ ബ്ലോക്ക് - ചിത്തിര - റാണി - മാർത്താണ്ഡം - സി ബ്ലോക്ക് - കുപ്പപ്പുറം - ആലപ്പുഴ.

...............................................

2. ഇന്ദ്ര (സോളാർ)

30 ലക്ഷം:

വരുമാനം

10022:

യാത്രചെയ്തവർ

സഞ്ചാരം:

എറണാകുളം ബോട്ട് ജെട്ടി- ബോൾഗാട്ടി പാലസ് - വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ- വൈപ്പിൻ- കമാലക്കടവ്- ഫോർട്ട്കൊച്ചി - വില്ലിംഗ്ടൺ ഐലൻഡ്- ബോട്ട് ജെട്ടി.

..................

3. സീ കുട്ടനാട് (രണ്ടു നില)

1.55 കോടി

വരുമാനം

39789:

യാത്ര ചെയ്തവർ

സഞ്ചാരം:

പുന്നമട ഫിനിഷിംഗ് പോയിന്റ്- സ്റ്റാർട്ടിംഗ് പോയിന്റ്- സായികേന്ദ്രം- പാതിരാമണൽ- മാർത്താണ്ഡം കായൽ- കമലന്റെ മൂല- രംഗനാഥ്- സി ബ്ലോക്ക്- വട്ടക്കായൽ- ചെറുകായൽ- മംഗലശേരി- കുപ്പപ്പുറം- പുഞ്ചിരി- ലേക്ക് പാലസ് റിസോർട്ട്- ആലപ്പുഴ.

............

4. സീ അഷ്ടമുടി (രണ്ടു നില)

1.94 കോടി:

വരുമാനം

46,324:

യാത്ര ചെയ്തവർ

സഞ്ചാരം:

കൊല്ലം ബോട്ട്ജെട്ടി-അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര ബോട്ട്ജെട്ടി- കല്ലടയാറ്-കണ്ണങ്കാട്ടുകടവ് (മൺറോത്തുരുത്ത്)- പെരുങ്ങാലം ധ്യാനതീരം- ഡച്ചുപള്ളി- പെരുമൺ പാലം- കാക്ക തുരുത്തുവഴി പ്രാക്കുളം സാമ്പ്രാണിക്കോടി.

നിരക്ക്:

#സീകുട്ടനാടിനും സീ അഷ്ടമുടിക്കും മുകളിലത്തെ നിലയിൽ 500 രൂപ. താഴത്തെ നിലയിൽ 400.

#വേഗയ്ക്ക് എ.സി.-600, നോൺ എ.സി- 400

# ഇന്ദ്രയ്ക്ക്- 300