ഇ.പി.എഫ് തുക എ.ടി.എം വഴി
Thursday 29 May 2025 12:35 AM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇ.പി.എഫ്) പെൻഷൻകാർക്ക് അക്കൗണ്ടിലെ തുക എ.ടി.എം വഴി പിൻവലിക്കുന്നത് അടക്കമുള്ള ഇ.പി.എഫ്.ഒ മൂന്നാം തലമുറ(3.0) സേവനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചേക്കും. പുതിയ പ്ളാറ്റ്ഫോം മേയ്-ജൂൺ മാസത്തിൽ നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചിരുന്നു. പി.എഫ് ക്ലെയിമുകൾ സ്വയമേവ തീർപ്പാക്കും.
ക്ലെയിം അംഗീകരിച്ചുകഴിഞ്ഞാൽ, ബാങ്ക് അക്കൗണ്ടിലേതു പോലെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാം. വീട്ടിലിരുന്ന് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി ശരിയാക്കാം. ഫോമുകൾ പൂരിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവാകും.