വേദിയിൽ 'മത്സരച്ചൂട്, സദസിൽ 'ഉഷ്ണം'
Thursday 29 May 2025 12:36 AM IST
കൊല്ലം: മഴമാറിനിന്ന ഇന്നലത്തെ പകലിൽ വേദികളിലെ മത്സരച്ചൂടിൽ വിയർത്ത് പ്രതിഭകളും സദസിലെ ഉഷ്ണത്തിൽ വെന്തുരുകി കാണികളും. തുടർച്ചയായ ദിവസങ്ങളിൽ മഴ പെയ്തിരുന്നെങ്കിലും ഇന്നലെ മഴ ഇല്ലാത്തതും ചൂട് അൽപ്പം കൂടിയതുമാണ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വിയർപ്പ് കൊണ്ട് നനച്ചത്. എന്നാൽ ഇതൊന്നും മത്സരങ്ങൾക്ക് മങ്ങലേൽപ്പിച്ചില്ല. എന്നാൽ പതിവിന് വിപരീതമായി വേദിക്ക് പുറത്ത് പകൽ സമയങ്ങളിൽ ആൾകൂട്ടം കുറവായിരുന്നു. അതേസമയം വെയിൽ ആറിതോടെ പ്രധാന വേദിയുൾപ്പടെ സജീവമായിത്തുടങ്ങിയിരുന്നു.