ജില്ലാ ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ

Thursday 29 May 2025 12:48 AM IST

കൊല്ലം: തൊടുപുഴയിൽ ജൂൺ അവസാനവാരം നി​ശ്ചയി​ച്ചി​രി​ക്കുന്ന അന്തർ ജില്ല, സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ ടീം സെലക്ഷൻ 31ന് നടക്കും. രാവിലെ 6.30 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് ജൂൺ 1 ഞയറാഴ്ച വൈകിട്ട് 3നും കൊല്ലം ഫാത്തിമ മാതാ കോളേജ് ഗ്രൗണ്ടിലാണ് തി​രഞ്ഞെടുപ്പ്. 2010 ജനുവരി 1നും 2011 ഡിസംബർ 31നും ഇടയിൽ ജനിച്ച കുട്ടികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തിച്ചേരണമെന്ന് ജില്ലാ ഫുട്ബോൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ. ഹിജാസ് എന്നിവർ അറിയിച്ചു. . രജിസ്ട്രേഷൻ ഫീസ് നൂറു രൂപ. ഫോൺ: 8848360716, 9633407009, 892124 2746