സെഞ്ച്വറി, ഫെയർ പ്ലേ ഒടുവിൽ പന്തിന് പിഴ
Thursday 29 May 2025 1:44 AM IST
ലക്നൗ : ഐ.പി. എൽ 18-ാം സീസണിലെ അവസാന ലീഗ് മത്സരത്തിൽ ആർ സി.ബി ക്കെതിരെ സെഞ്ച്വറി നേടിയും പിന്നീട് ഫെയർ പ്ലേയിലൂടെ കൈയടി വാങ്ങുകയും ചെയ്ത ലക്നൗ ക്യാപ്ടൻ റിഷഭ് പന്തിന് ഒടുവിൽ വൻ പിഴശിക്ഷ.
മത്സരത്തിലെ കുറഞ്ഞ ഓവർ തിരക്കിൻ്റെ പേരിൽ 30 ലക്ഷം രൂപയാണ് ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ നായകൻ റിഷഭ് പന്തിന് പിഴയായി അടയ്ക്കേണ്ടി വന്നത്. സാധാരണയായി 12 ലക്ഷം രൂപയാണ് പിഴ ടീം ക്യാപ്ടന് ചുമത്താറുള്ളതെങ്കിലും ലക്നൗ സീസണിൽ മൂന്നാം തവണ തെറ്റ് ആവർത്തിച്ചതിനാലാണ് ഇത്രയും വലിയ പിഴ ശിക്ഷ ലഭിച്ചത്. മറ്റ് ടീമംഗങ്ങൾക്കും പിഴയുണ്ട്.