അൽകാരസ് മുന്നോട്ട് റൂഡ് വീണു
Thursday 29 May 2025 1:52 AM IST
പാരിസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസിൽ നിലവിലെ പുരുഷ ചാമ്പ്യൻ കാർോസ് അൽകാരസും മൂന്നാം റൗണ്ടിൽ എത്തി. രണ്ടാം റൗണ്ടിൽ ഹങ്കറിയുടെ ഫാബിയാൻ മരോസാനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സ്പാനിഷ് സെൻസേഷൻ അൽകാരസിന്റെ കുതിപ്പ്.ഇതിഹാസ താരം നെവാക്ക് ജോക്കോവിച്ച് അമേരിക്കൻ താരം മകൻസി മക്ഡൊണാൾഡിനെ നേരിട്ടുള്ല സെറ്റുകളിൽ 6-3,6-3,6-3 എന്ന സ്കോറിന് കീഴടക്കി രണ്ടാം റൗണ്ടിൽ എത്തി. രണ്ട് തവണ ഫ്രഞ്ച് ഓപ്പണിൽ റണ്ണറപ്പായിട്ടുള്ള കാസ്‌പർ റൂഡ‌് രണ്ടാം റൗണ്ടിൽ പോർട്ടുഗലിന്റെ ന്യൂനോ ബോർഗസിനോട് തോറ്റ് പുറത്തായി..