ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മിക്‌സഡ് റിലേയിൽ സ്വർണം

Thursday 29 May 2025 1:54 AM IST

ഗുമി : ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം 4-400 മീറ്റർ മിക്‌സഡ് റിലേയിൽ ഇന്ത്യ സ്വർണം നേടി. 3 മിനിട്ട് 18.12 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യ പൊന്നണിഞ്ഞത്. സന്തോഷ് കുമാർ, വിശാൽ ടി.കെ, രൂപാൽ, ശുഭ വെങ്കിടേശൻ എന്നിവരുൾപ്പെട്ട ടീമാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് സ്വർണം കൊണ്ടുവന്നത്. ഇത്തവണ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. ട്രപ്പിൾ ജമ്പിൽ പ്രവീൺചിത്രവേൽ, ഡെക്കാത്‌ലണിൽ തേജസ്വിൻ ശങ്കർ, വനതകളുടെ 400 മീറ്ററിൽ രൂപാൽ, 1500 മീറ്ററിൽ പൂജ എന്നിവർ വെള്ളി നേടി. പുരുഷൻമാരുടെ 1500 മീറ്ററിൽ യൂനുസ് ഷാ വെങ്കലവും നേടി.