വൈദ്യുതി സർചാർജ് കുറച്ചു
Thursday 29 May 2025 3:40 AM IST
തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ.എസ്.ഇ.ബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയുമാണ് കുറയുക. നിലവിൽ 8 പൈസയായിരുന്നു. ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും ഗ്രീൻ താരിഫിലുള്ളവർക്കും ഇന്ധന സർചാർജ് ബാധകമല്ല.