മന്ത്രിക്ക് പൈലറ്റ് പോകാൻ പൊലീസുകാരൻ എത്തിയത് മദ്യലഹരിയിൽ; മദ്ധ്യവയസ്‌കനെ പിടിച്ചുതള്ളി, തലയ്ക്ക് പരിക്ക്
Thursday 29 May 2025 11:15 AM IST
കൊച്ചി: മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മദ്യലഹരിയിൽ മദ്ധ്യവയസ്‌കനെ പിടിച്ചുതള്ളി. ഇന്നലെ രാത്രി ആലുവ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാനെത്തിയ ഉദ്യോഗസ്ഥനാണ് മദ്ധ്യവയസ്‌കനെ പിടിച്ചുതള്ളിയത്. വീഴ്ചയിൽ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
ടാക്സി കിയോസ്‌കിലിടിച്ചാണ് മദ്ധ്യവയസ്‌കന്റെ തലയ്ക്ക് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും മന്ത്രിയെ തടഞ്ഞു. ഇതോടെ പൈലറ്റ് വാഹനത്തിൽ മദ്ധ്യവയസ്‌കനെ ആശുപത്രിയിലെത്തിക്കാൻ മന്ത്രി നിർദേശം നൽകി.