നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റവർ പിടിയിൽ
Friday 30 May 2025 1:09 AM IST
ആലുവ: കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് ഉടമയായ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര നടുപ്പറമ്പിൽ അഷ്ക്കർ (48), തൊഴിലാളി അസം മുരിഗെയൻ സ്വദേശി നൂറുൽ ഇസ്ലാം (32) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. 5,000 പാക്കറ്റോളം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.